കല്‍പറ്റ: നാലു ദിവസം മുന്‍പ് കാണാതായ ഭര്‍തൃമതിയായ യുവതിയെയും രണ്ടു മക്കളേയും കണ്ടെത്തിയില്ല. വെള്ളമുണ്ട തരുവണ കണിയാങ്കണ്ടി മഅറൂഫിന്റെ ഭാര്യ സൈഫുന്നിസ(25)യെ ചൊവ്വാഴ്ചയാണു കാണാതായത്. ആറും നാലും പ്രായമുള്ള കുട്ടികളോടൊപ്പമാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്.

ഭര്‍ത്താവ് മഅ്‌റൂഫ് വിദേശത്താണ്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നും അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് പുറത്ത് പോയ യുവതി തിരിച്ചെത്തിയില്ല. പിന്നീട് കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്ത നിലയിലാണ്. യുവതിയുടെ പിതാവ് ചക്കര അബൂബക്കര്‍ വെള്ളമുണ്ട പോലിസില്‍ നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അതിനിടെ, ഭാര്യയും മക്കളുമുള്ള പടിഞ്ഞാറെത്തറ സ്വദേശിക്കൊപ്പം ഇറങ്ങിപ്പോയതാണെന്ന സൂചനകളുണ്ട്. ഭര്‍ത്താവ് അയച്ച വന്‍ തുക യുവതി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായും പോലിസ് സംശയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക