ഡല്‍ഹി: കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എല്ലാവരും എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

‘അണ്‍ലോക്ക് ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയില്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ വാക്സിന്‍ എത്രയും വേഗം സ്വീകരിക്കുക. സ്വയം ശ്രദ്ധിക്കുക’ -രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാജ്യത്ത് ഇതുവരെ 25,90,44,072 ഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
60,471 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.45 ശതമാനമായി കുറഞ്ഞതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.