മുംബൈ:ദില്‍ ബേചാര യ്ക്ക് മികച്ച ആഭിപ്രായം.ഹിന്ദി സിനിമാ ലോകത്തെ നെപ്പോട്ടിസത്തിന്റെ ഇരയായി സ്വയം ജീവനൊടുക്കിയ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച സിനിമായാണ് ദില്‍ ബേചാര യ്ക്കാണ് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങള്‍ ഉയരുന്നത്.കോറോണ മൂലം തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതോടെ ഒടിടി റിലീസായിരുന്നു സിനിമയ്ക്ക്.ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലായിരുന്നു റിലീസ്.സിനിമയില്‍ ഗോഡ് ഫാദര്‍മാരൊന്നുമില്ലാതിരുന്ന, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നടന്‍, ലഭിച്ച വേഷങ്ങള്‍ എല്ലാം തന്നെ മികവുറ്റതാക്കിയ പ്രിയനടന്‍. സ്വന്തം വീട്ടിലെ പയ്യന്‍ അവന്റെ സ്വാഭാവിക അഭിനയം ആരാധകര്‍ക്ക് ഏറെ പ്രിയന്‍ ആയിരുന്നു സുശാന്ത് സിംഗ് രാജ്പുത്. സുശാന്തിന്റെ മരണത്തിനു ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഇനിയും അവസാനിച്ചിട്ടില്ലാത്ത ചര്‍ച്ചകളിലൊക്കെയും അവര്‍ സുശാന്തിനുവേണ്ടി നിലകൊണ്ടു..
അയാള്‍ക്ക് നീതി കിട്ടണമെന്ന് പറഞ്ഞു. ഇപ്പോഴിതാ പ്രിയതാരം അവസാനമായി അഭിനയിച്ച സിനിമയും അവര്‍ക്കുമുന്നില്‍ എത്തിയിരിക്കുന്നു. മുകേഷ് ഛബ്രെയാണ് ‘ദില്‍ ബേചാര’ സംവിധാനം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2