ലക്​നോ: രണ്ടു ലോക മഹായുദ്ധങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്​ ആയുധങ്ങള്‍​ എത്തിച്ചുകൊടുത്ത പ്രമുഖ ബ്രിട്ടീഷ്​ കൈ​തോക്ക്​ നിര്‍മാണ കമ്ബനിയായ വെബ്ലി & സ്​കോട്ട്​ ( ഡബ്ലിയു & എസ്​) ഇന്ത്യയിലേക്കും. 15 പ്രമുഖ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്ബനി ഉത്തര്‍ പ്രദേശില്‍ വരുന്ന നവംബറില്‍ പുതിയ യൂണിറ്റ്​ സ്​ഥാപിക്കും.

ലക്​നോയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഹര്‍ദോലിയിലാണ്​ യൂനിറ്റ്​ സ്​ഥാപിക്കുന്നത്​.ലക്​നോ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്​ച്ചേഴ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്ബനിയുമായി സഹകരിച്ചാവും നിര്‍മാണം.

ആദ്യ ഘട്ടത്തില്‍ 0.32 റിവോള്‍വറുകളാണ്​ നിര്‍മിക്കുകയെന്ന്​ കമ്ബനി ഉടമ ജോണ്‍ ബ്രൈറ്റ്​ പറഞ്ഞു.0.32 റിവോള്‍വറിനു പിന്നാലെ പിസ്​റ്റലും എയര്‍ ഗണും ഷോട്ട്​ഗണും വെടിയുണ്ടകളും നിര്‍മിക്കും. 1899 മോഡല്‍ മാര്‍ക്ക്​ ​IV .32 പിസ്​റ്റലുകളും വിപണിയില്‍ ഇറക്കുമെന്നും കമ്ബനി അധികൃതര്‍ പറഞ്ഞു.

ഇന്ത്യ വിശാലമായ മാര്‍ക്കറ്റാണെന്ന്​ മനസിലാക്കിയാണ്​ ഞങ്ങള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്​. 2018ല്‍ സിയാല്‍ ഗ്രൂപ്പുമായി തുടങ്ങിവെച്ച ചര്‍ച്ചക്കൊടുവിലാണ്​ ബിസിനസ്​ വിപുലീകരിക്കാന്‍ തീരുമാനിച്ചത്​. കഴിഞ്ഞ വര്‍ഷം തന്നെ ലൈസന്‍സ്​​​ നേടിയിരുന്നു- ബ്രൈറ്റ്​ പറഞ്ഞു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2