ഏറ്റുമാനൂര്‍:ഏറ്റുമാനൂരില്‍ കോവിഡ് പിടിയിലേക്ക്. ഏറ്റുമാനൂര്‍ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്ന് 50 പേരില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് 33 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിതികരിച്ചത്.നേരത്തെ ഇതെ മാര്‍ക്കറ്റില്‍ പുറത്ത് നിന്നുമെത്തിയ ഡൈവര്‍ക്കും മറ്റോരാള്‍ക്കും കോവിഡ് സ്ഥിതികരിച്ചിരുന്നു.ഇതെ തുടര്‍ന്നാണ് മാര്‍ക്കറ്റ് കെട്ടിടതിന് മുകള്‍ നിലയില്‍ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിതി കരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപ്പാക്കിയില്ല.ഇതോടെയാണ് ഇവിടെ രോഗികളുടെ എണ്ണം ഒറ്റയടിക്ക് കുത്തനെ കൂടിയത.മാര്‍ക്കറ്റ് അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2