ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.തിരുവാഭരണ കമ്മീഷണര്‍ അജിത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.മാല നഷ്ടപ്പെട്ടത് ദേവസ്വം ബോര്‍ഡിനെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.കമ്മിഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, മുന്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്.ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ദേവസ്വം ബോര്‍ഡ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക