കെ.എസ്.യു, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനും പരിസരവും അണുനശീകരണവും, പ്രാധമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചിയാക്കലും നടത്തി.

ശുചീകരണ പ്രവർത്തനം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ശ്രീമതി. ലൗല്ലി ജോർജ് പടികര ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയിംസ് തോമസ്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അൽഫിൻ ജോർജ് പടികര, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ബാബു, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അജീഷ്, ബിജു കുമ്പിക്കൻ, വിഷ്ണു ചെമ്മുണ്ടവള്ളി, മനു ജോൺ, സന്തോഷ്‌ കുറുപ്പ്, യശ്വന്ത് സി നായർ, അലൻ ജോസഫ്, റോണി തങ്കച്ചൻ, അരുൺ സേവിയർ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക