ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ രണ്ട് പേര്‍ക്കും കോവിഡ് സ്ഥിതികരിച്ചു.ഏറ്റുമാനൂര്‍ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിക്കാന്‍ സാധ്യത.ഇന്ന് വെളുപ്പിനെ പുറത്തുവന്ന പരിശോധന റിപ്പോര്‍ട്ടിലാണ് ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ മംഗളം കലൂങ്ക് സ്വദേശിയായ ചുമട്ട് തൊഴിലാളിക്കും ഓണം തുരുത്ത് സ്വദേശിയായ വില്പ്പനക്കാനക്കാരനും കോവിഡ് സ്ഥിതികരിച്ചത്.വില്പ്പനക്കാരന് സ്വന്തം വാഹനത്തില്‍ മീന്‍ ഏടുത്തു വില്പന നടത്തുന്നയാളാണ്.അത് കൊണ്ട് തന്നെ ഇയാളുടെ പക്കല്‍ നിന്നും മീന്‍ വാങ്ങിയിട്ടുള്ളവരും ക്വാറന്റയിനില്‍ പ്രവേശിക്കേണ്ടി വരും. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്ററിലേക്ക് മാറ്റി.
ജൂലൈ 13 ന് മംഗളം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപെട്ടതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മരുന്ന് വാങ്ങിയിരുന്നു.
ഇയാളെ പരിശോധിച്ച ഡോക്ടറും അപ്പോള്‍ ആശുപത്രയില്‍ ഉണ്ടായിരുന്ന ജീവനക്കാരും ഉള്‍പ്പെടെ ക്വാറന്റയിനില്‍ പോകേണ്ടി വന്നേക്കും.എന്നാല്‍ ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇവരുടെ കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. എന്നാല്‍ എറ്റുമാനൂര്‍ നഗരസഭയ്ക്ക് ഏതിരെ വലിയ തോതില്‍ പ്രതിഷേധം ഉണ്ടാകുന്നുണ്ട.കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ ഏറ്റുമാനൂരില്‍ വലിയ തോതില്‍ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളിലും റോഡ് വശങ്ങളിലെ കച്ചവടങ്ങളും ഒഴിപ്പിക്കുമെന്നും തീരമാനമെടുത്തിരുന്നെങ്കിലും ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.ഇന്ന ഉച്ചയോടെ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിനും ശേഷം ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് കണ്ടയ്മെന്റ സോണായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥികരിച്ചു.ഏറ്റുമാനൂര്‍ കണ്ടയ്മെന്റ മേഖലയായി പ്രഖ്യാപിക്കാന്‍ സാധ്യത.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2