ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ കോവിഡ് സാമൂഹ്യ വ്യാപന സാധ്യത ഏറുന്നു.മത്സ്യ മാര്‍ക്കറ്റിനു പിന്നാലെ ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പച്ചക്കറിമാര്‍ക്കറ്റിലെത്തിയ ഏറ്റുമാനൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും കോടിഡ് പോസിറ്റീവ് സ്ഥിതികരിച്ചു.ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് കിടങ്ങൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഒരു കടയിലെ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിതികരിച്ചത്.28 പേര്‍ക്കാണ് പരിശോധന നടത്തിയത് എന്നാല്‍ ഏറ്റുമാനര്‍ മാര്‍ക്കറ്റിെലെ ജീവനക്കാര്‍ക്ക് പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് അണ് ലഭിച്ചതെങ്കിലും ആശ്വസിക്കാന്‍ കഴിയി്ല്ലന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.എ്ന്നാല്‍ മാര്‍ക്കറ്റ് അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നതോടെ ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളില്‍ അണുവിമുക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2