ഏറ്റുമാനൂർ: കോവിഡ് വ്യാപനം അതി രൂക്ഷമായതിനെ  തുടർന്ന് അടച്ച് പൂട്ടിയ ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റും, ഫിഷ് മാർക്കറ്റും തുറന്നു.എന്നാൽ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ഫിഷ് മാർക്കറ്റിലെ ഒരംഗത്തിന്റെ മരണത്തെ തുടർന്നുള്ള അനുശോചനത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മുതലാണ് പ്രവർത്തിച്ചത്.മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഉൾപ്പടെ കനത്ത നിയന്ത്രണങ്ങളും മാർഗ്ഗ നിർദേശങ്ങളുമാണ് നഗരസഭ മാർക്കറ്റുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

 

മാർക്കറ്റിലെത്തുന്ന വാഹനങ്ങൾക്കായുള്ള മാർഗ നിർദേശങ്ങൾ.

 

 

1,അന്യസംസ്ഥാനത്ത് നിന്നും വരുന്ന പാസുള്ള  വാഹനങ്ങളെ ചിറക്കുളത്തിന് സമീപത്തുള്ള ഹെൽപ് ഡസ്കിൽ വച്ച് തന്നെ  അണുനശീകരണം നടത്തണം. 

 

 

2,ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്നും ഇറങ്ങാതെ തന്നെ ഡ്രൈവറുടെയും സഹായിയുടെയും പേര് , ഫോണ്‍ നമ്പര്‍, വാഹനം എവിടെ നിന്നു വരുന്നു. ഇനി എവിടേക്കു പോകുന്നു വാഹനത്തിലുള്ള ലോഡ് ആര്‍ക്കുവേണ്ടിയുള്ളതാണ് എന്നീ വിവരങ്ങള്‍ ഹെല്‍പ് ഡെസ്ക്കില്‍ റജിസ്ട്രര്‍ ചെയ്യണം.

 

 3,ഹെല്‍പ് ഡെസ്ക് കൈകാര്യം ചെയ്യുന്നവര്‍ യൂണിഫോം, ഗം ബൂട്ട്, മാസ്ക്, കൈയ്യുറ, എന്നിവ ധരിക്കണം. വാഹനത്തിലുള്ളവരെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചു പരിശോധന നടത്തണം. സാനിറ്റൈസര്‍ നല്‍കുകയും ചെയ്യണം.

 

4,,ഒരു ദിവസം 25 വാഹനത്തെ മാത്രമെ മാര്‍ക്കറ്റിലേക്കു പ്രവേശിക്കാവു. എന്നാൽ ഒരെ സമയം 15 അധികം  വാഹനങ്ങളും മാര്‍ക്കറ്റില്‍ പാർക്ക് ചെയ്യരുത്.

 

 5,പുലര്‍ച്ചെ  1.30  വരെ മത്സ്യവുമായി എത്തുന്ന വാഹനങ്ങള്‍‍ക്ക്  മാത്രമെ മാര്‍ക്കറ്റില്‍ പ്രവേശമുള്ളു.

 

6,കൊണ്ടു വരുന്ന മത്സ്യങ്ങളുടെ വില മുന്‍കൂട്ടി ഉറപ്പിക്കുക.മാർക്കറ്റിൽ വച്ചുള്ള ലേലം  നിരോധിച്ചു.

 

7,ജാഗ്രതാ കമ്മിറ്റിയും നിശ്ചയിച്ചിട്ടുള്ളതും  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  നിശ്ചയിച്ചിട്ടുള്ള  വില അനുസരിച്ച് മാത്രം വിപണനം നടത്തുക.

 

8, ഒരേ സമയം പരമാവധി 20 പേർ മാത്രമെ മാർക്കറ്റിൽ പ്രവേശിക്കാവു. 

 

9,മത്സ്യം വാങ്ങുന്നതിനായി എത്തുന്ന വാഹനങ്ങളിൽ ഒരേ സമയം 5 വാഹനങ്ങള്‍  മാത്രം പ്രവേശിക്കാവു

 

10,വിവിധ സ്ഥലങ്ങളിലേക്കായി മത്സ്യം വാങ്ങാന്‍ വരുന്നവര്‍ മുന്‍കൂട്ടി തയാറിക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള ദിവസങ്ങളില്‍ എത്തുക.

 

11,മാര്‍ക്കറ്റില്‍ ഉള്ളിലെ ജീവനക്കാര്‍ക്കു യൂണിഫോം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് , ഗം ബൂട്ട്, മാസ്ക്, കൈയ്യുറ എന്നിവ ധരിക്കണം.

 

12,മൊത്തവിതരണ കച്ചവടക്കാര്‍ തങ്ങളുടെ കടയില്‍ ലോഡ് ഇറക്കിയ വാഹനത്തിന്റെയും തൊഴിലാളികളുടെയും വിവരം വിവരങ്ങൾ ശേഖരിക്കണം.

 

13, പനി, ചുമ തുടങ്ങയി രോഗലക്ഷണമുള്ളവരെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കില്ല.

 

14,മാര്‍ക്കറ്റും പരിസരവും നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കണം.

മത്സ്യ മാർക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍

 

 1,ചില്ലറ വില്‍പന മാര്‍ക്കറ്റില്‍ ഒരു പ്രവേശനവും ഒരു പുറത്തേക്കുള്ള വഴിയും മാത്രമേ പാടുള്ളൂ

 

2,മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന കവാടത്തില്‍ സാനിറ്റൈസര്‍ , സോപ്, വെള്ളം, എന്നിവ സ്ഥാപിക്കണം.

 

‍‍ 3,മാര്‍ക്കറ്റില്‍ എത്തുന്ന ആളുകളെ കയറ്റി വിടുന്നതിനും ഇറക്കി വിടുന്നതിനും സെക്യൂരിറ്റി  ഗാര്‍ഡുകളെ നിയോഗിക്കേണ്ടതും  വരുന്ന ആളുകളുടെ പേരും ,ഫോണ്‍ ,നമ്പര്‍ ,സമയം എന്നിവ റജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുക.

 

4, മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രമായിരിക്കും.

 

5,മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കു മാസ്ക്, ഗ്ലൗസ്, ഗം ബൂട്ട്, മാസ്ക് , എന്നിവ ധരിക്കുകയും , ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്  കൈയ്യില്‍ കരുതുകയും ചെയ്യണം.

 

6,ഓരോ സ്റ്റാളിലേയും ജീവനക്കരുടെ പേര് വിവരവും പ്രവര്‍ത്തി സമയവും അതാതു ദിവസം എഴുതി സൂക്ഷിക്കണം.

 

∙7,ഓരോ സ്റ്റാളിനു മുന്‍പിലും  ഒരേ സമയം 5 പേരില്‍ ( വ്യാപാരികള്‍ ഉള്‍പ്പെടെ) കൂടുതല്‍ ഉണ്ടാകുവാന്‍ പാടില്ല.

 

8, മാര്‍ക്കറ്റിനുള്ളില്‍  സാമൂഹിക അകലം പാലിക്കേണ്ടതാണ്.

 

9,മാര്‍ക്കറ്റില്‍ വിപണനം നടത്തുന്ന മത്സ്യം സ്റ്റാന്‍ഡുകളിലോ, പ്രത്യേക ട്രേയിലോ മാത്രം സൂക്ഷിക്കുക.

 

10,മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന കത്തി ഉള്‍പ്പെടെയുള്ളവ അണുവിമുക്തമാക്കണം.

 

11,കോവിഡ് രോഗ ലക്ഷണമുള്ളവരെ പ്രവേശിപ്പിക്കുവാന്‍ പാടില്ല

 

സ്വകാര്യ പച്ചക്കറി മര്‍ക്കറ്റിലെ പ്രവര്‍ത്തനം സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍.

 

1,പച്ചക്കറി മാര്‍ക്കറ്റിലേക്കു മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലോഡുമായി  വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും  പ്രത്യേകം വഴി നിര്‍ദേശിക്കണം. അതിനു ആവശ്യമായ ക്രമീകരണങ്ങള്‍ മാര്‍ക്കറ്റ് ഉടമ ഏര്‍പ്പെടുത്തണം.

 

 2,വാഹനങ്ങള്‍ പ്രവേശിക്കുന്ന കവാടത്തില്‍  ഹെല്‍പ് ഡെസ്ക് രൂപീകരിക്കണം. ഇവർ വരുന്ന വാഹനങ്ങളുടെയും തൊഴിലാളികളുടെ വിവരങ്ങളും ശേഖരിക്കുകയും, ഇവരെ തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കണം.മാത്രമല്ല ഇവർക്ക് സാനിടൈസർ നൽകണം.

 

3, വാഹനം മാർക്കറ്റിനുള്ളിൽ പ്രവേശിപ്പിച്ചുകഴിഞ്ഞ പ്രത്യേകം സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതും വൈഡവർക്കും സഹായിക്കും അവർക്ക് വിശ്രമിക്കാൻ തയ്യാറാക്കിയിട്ടുള്ള മുറികളിൽ വിശ്രമിക്കേണ്ടതാണ് . ടിയാളുകൾക്ക് റോഡ് ഇറക്കുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ ഇറങ്ങി നടക്കുവാനോ പാടുള്ളതല്ല .

 

 

 4, മാർക്കറ്റിനുള്ളിൽ ആളുകൾ കൂട്ടം കൂടുവാനോ കോവിഡ് പ്രോട്ടോകോൾ ലാഘിച്ചുള്ള പ്രവർത്തനങ്ങളോ അനുവദിക്കുന്നതല്ല .

 

 

 5,സാമൂഹ്യ അകലം പാലിക്കേണ്ടതും , എല്ലാവരും മാസ്ക് , കൈയ്യുറ എന്നിവ ധരിക്കേണ്ടതുമാണ് . 

 

6,മാർക്കറ്റിലെ ജീവനക്കാർക്ക് യൂണിഫോം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് , മാസ് , ഗാമ്പുട്ട് , കയ്യുറ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് .

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2