ഏറ്റുമാനൂർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അമലഗിരി നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി (21) ആണ് മരിച്ചത്ഏറ്റുമാനൂർ – നീണ്ടൂർ  റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപമുള്ള വളവിൽ വച്ച് ഇന്ന് രാവിലെ 10 ന് അപകടം സംഭവിച്ചത്.നീണ്ടൂർ ഭാഗത്ത് നിന്നു വന്ന ബൈക്ക് ഏറ്റുമാനൂർ ഭാഗത്ത് നിന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷാരോൺ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: സിന്ധു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2