വെല്ലിങ്ടന്‍ : റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡ്, ആസ്ട്രേലിയ, ഫിജി ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്കി. ലോയല്‍റ്റി ഐലന്‍ഡിന് തെക്കുകിഴക്കായാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു യു.എസ് ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. 0.3 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുള്ള സൂനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2