കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്ബില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാര്‍ ആണ് മരിച്ചത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

എറണാകുളം എആര്‍ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമ്ബി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group