കൊച്ചി : എറണാകുളം കടമറ്റത്ത് അഞ്ജാതർ സിനിമ സെറ്റിന് തീവച്ചു നശിപ്പിച്ചു. യുവ സിനിമാ പ്രവർത്തകരുടെ സെറ്റിനാണ് തീ വെച്ചത്. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആണ് തീവച്ച് നശിപ്പിച്ചത്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആയിരുന്നു സിനിമയിലെ നായക കഥാപാത്രം. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു.
തീവെയ്ക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അണിയറ പ്രവർത്തകർ സ്ഥലത്തില്ലാത്ത സമയത്താണ് അജ്ഞാതർ സെറ്റിന് തീയിട്ടത്. ഒഴിഞ്ഞ സ്ഥലത്തായിരുന്നു സെറ്റ് നിർമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2