സ്വന്തം ലേഖകൻ

പാലാ: ഈരാറ്റുപേട്ട ജനമൈത്രി പൊലീസിന്റെ കരുതലിൽ പൂഞ്ഞാർ, പനച്ചികപ്പാറ മൂന്നാനപ്പളളിയിൽ ഉഷാകുമാരിക്ക് പണിത വീടിന്റെ താക്കോൽദാനം പാലാ ഡിവൈ.എസ്.പി ഓഫീസിൽ ജില്ലാ പൊലിസ് മേധാവി ഡി.ശില്പ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജനമൈത്രി പൊലീസ് സ്റ്റേറ്റ് നോഡൽ ഓഫീസർ എഡി.ജി.പി എസ്.ശ്രീജിത്ത് നടത്തി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലാ ഡിവൈ.എസ്.പി കെ.ബി പ്രഫുലചന്ദ്രൻ , ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി എം.എം ജോസ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ്ജ് തോമസ്, സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രാഹം വർഗ്ഗീസ്, ഈരാറ്റുപേട്ട എസ്.ഐ എം.എച്ച് അനുരാജ് , ഗജഛഅ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ഡി പ്രേംജി, കെ.പി.എ ജില്ലാ സെക്രട്ടറി അജേഷ് കുമാർ, ഈരാറ്റുപേട്ട മുനിസിപ്പൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റഫീക് പേഴുംകാട്ടിൽ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ്ജ് തോമസ് , കോൺട്രാക്ടർ സജിത് ഷാജി, ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിനോയ് തോമസ് , സിവിൽ പൊലീസ് ഓഫിസർ ദിലീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി വൈ എസ് പി കെ.ബി പ്രഫുലചന്ദ്രന്റെ മേൽനോട്ടത്തിലും നേത്യത്യത്തിലുമാണ് 70 ദിവസം കൊണ്ട് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക