തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

പ്രവേശനപരീക്ഷയിലെ സ്കോര്‍ മാത്രമാകും ഈ വര്‍ഷം പരിഗണിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു. 12-ാം ക്ലാസ് മാര്‍ക്ക് കൂടി പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം തുല്യ അനുപാതത്തില്‍ കണക്കാക്കിയാണു മുന്‍വര്‍ഷങ്ങളില്‍ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇത്തവണ സിബിഎസ്‌ഇയും ഐഎസ്‌സിയും ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ 12-ാം ക്ലാസ് പരീക്ഷ ഒഴിവാക്കി.ഈ സാഹചര്യത്തില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ജൂലൈ 24നാണു പ്രവേശനപരീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക