കൊച്ചി:കേരളത്തിലെ പ്രമുഖ ഫിൻടെക് സർവീസസ് കമ്പനിയായ ഏസ്വെയർ ഫിൻടെക് സർവീസസ് ഒരുക്കുന്ന പേയ്മെന്റ് ഗേറ്റ്വേ സേവനമായ ഏസ്മണി യുപിഐ/ക്യുആർ, പൂർണമായും ഓൺലൈനിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കിങ് സേവനമായ ഏസ്മണി വെർച്വൽബാങ്ക് എന്നിവയ്ക്ക് ഔപചാരികമായി തുടക്കംകുറിച്ചു. കലൂർ സ്റ്റേഡിയത്തിലുള്ള ഏസ്വെയർ ഫിൻടെക് സർവീസസ് ഓഫീസിൽ നടന്ന ഓൺലൈൻ യോഗത്തിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഫിൻടെക് റിലേഷൻസ് മേധാവി ഗൗരിഷ് കെ, യുപിഐ, ക്യുആർ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ആപ്പിന്റെയും 100 ക്യുആർ, യുപിഐ കസ്റ്റമർ സർവീസ് പോയിന്റുകളുടെയും ഉദ്ഘാടനം ഇലക്ട്രോണിക്സ്, ഐടി വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള നിർവഹിച്ചു. യെസ് ബാങ്ക് ഇൻസ്റ്റിറ്റിയൂഷണൽ ആൻഡ് ഗവൺമെന്റ് ബാങ്കിങ് കൺട്രി ഹെഡ് അരുൺ അഗ്രവാൾ, ട്രാൻസാക്ഷൻ ബാങ്കിങ് കൺട്രി ഹെഡ് അജയ് രാജൻ എന്നിവർ ചേർന്ന് ഏസ്മണി വെർച്വൽബാങ്ക് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഏസ്വെയർ ഫിൻടെക് സർവീസസിന്റെ പുതിയ ഓഫീസ് സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ ജോൺ എം. തോമസ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് ഇൻക്യുബേഷൻ മാനേജർ അശോക് കുര്യൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപക മാനേജിംഗ് ഡയറക്ടറും മെന്ററുമായ ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ, ജിസിഡിഎ സെക്രട്ടറി അബ്ദുൾ മാലിക് കെ.വി, ബിഎൻഐ കൊച്ചിൻ എക്സിക്യുട്ടിവ് ഡയറക്ടർ അനിൽകുമാർ ജി, ഏസ് വെയർ ഫിൻടെക് സർവീസസ് എംഡി നിമിഷ ജെ. വടക്കൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക