നെ​​ടു​​മ​​ങ്ങാ​​ട്: ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ല്‍ ജീ​​വ​​ന​​ക്കാ​​ർ തമ്മില്‍ ​ഏ​​റ്റു​​മു​​ട്ടി.​ സംഭവത്തെ തുടര്‍ന്ന് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11മണിയോ​​ടെ​​യാ​​ണ് സം​​ഭ​​വം ഉണ്ടായത് . ക്ലീ​​നി​​ങ് വി​​ഭാ​​ഗ​​ത്തി​​ലെ ജീവ​​ന​​ക്കാ​​രാ​​യ മി​​നി, ഹ​​സീ​​ന എ​​ന്നി​​വ​​ര്‍ ​ത​​മ്മി​​ലാ​​ണ് സംഘർഷമുണ്ടായത്.

ക​​ഴി​​ഞ്ഞ കു​​റേ​ദി​​വ​​സ​​മാ​​യി ക്ലീനി​​ങ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ത​​മ്മി​​ല്‍ ​ആ​​ശു​​പ​​ത്രി​​​യി​ല്‍ നിര​​ന്ത​​രം ​വാ​​ക്കേ​​റ്റ​​വും അസ​​ഭ്യം​​ പ​​റ​​ച്ചി​​ലും പ​​തി​​വാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച രാവി​​ലെ ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ​ചോ​​ദി​​ക്കാ​​നും പ​​റ​​ഞ്ഞു ​​വിലക്കാ​​നു​​മാ​​യി മി​​നി​​യു​​ടെ ​ഭ​​ര്‍ത്താ​​വും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു. എന്നാല്‍ ഇ​​യാ​​ള്‍ കാ​​ര്യ​​ങ്ങ​​ള്‍ ​ചോ​​ദി​​ച്ച്‌​ ​മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ മി​​നി ഹ​​സീ​​ന​​യെ ​മ​​ര്‍ദി​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് പ​​ര​​സ്പ​​രം അ​​ടി​​യാ​​യി. ​ഇരു​​വ​​ര്‍ക്കും ​പ​​രി​​ക്കേ​​റ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക