സ്വന്തം ലേഖകൻ

റാന്നി : കോവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ റാന്നികാർക്ക് സമാശ്വാസം പകർന്നു കൊണ്ടിരിക്കുന്ന റിങ്കു ചെറിയാൻ റാന്നി കെയർ എമർജൻസി വാഹനവുമായി രംഗത്ത്. നേരത്തെ മരുന്ന്, പലചരക്ക് പച്ചക്കറി കിറ്റുകൾ, കർഷകരുടെ കൈതച്ചക്ക കപ്പ എന്നിവയുടെ വിതരണം തുടങ്ങി ലോക്ക് ഡൗൺ കാലത്ത് നിയോജക മണ്ഡലത്തിൽ സജീവം ആയിരുന്നു റാന്നി കെയർ വോളന്റീർമാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അടിയന്തര ആവശ്യങ്ങളിൽ ഉപയോഗിക്കതക്ക വിധമാണ് എമർജൻസി കെയർ വാഹനം നിരത്തിൽ ഇറക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. റിങ്കു ചെറിയാൻ അധ്യക്ഷത വഹിച്ചു.

രാജു മരുതിക്കൽ, പ്രകാശ് തോമസ്, സോബൻ ലൂക്കോസ്, അനിതാ അനിൽകുമാർ, എൻ.സി. മനോജ്‌,എ. റ്റി. ജോയിക്കുട്ടി, ജെസ്സി അലക്സ്‌, തോമസ് മാത്യു, സുജ എം.എസ്, ജോൺ എബ്രഹാം, ഷേർലി ജോർജ്, പ്രമോദ് മന്ദമരുതി, ബെന്നി മാടത്തുംപടി,സാംജി ഇടമുറി, ബിജി വർഗീസ്, ഷിന്റു തേനാലിൽ, ബിനോജ് ചിറക്കൽ, റിജോ തോപ്പിൽ, റോഷൻ കൈതകുഴി, വിജീഷ് വള്ളിക്കാല, ചിന്നു തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.