കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ മുങ്ങിയ കമിതാക്കളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. 4 വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച 30 വയസുള്ള യുവതിയും അയല്‍വാസിയായ 39 വയസുള്ള യുവാവുമാണ് അറസ്റ്റിലായത്. യുവാവിന് 14 വയസുള്ള ആണ്‍കുട്ടിയും 13 വയസുള്ള പെണ്‍കുട്ടിയുമുണ്ട്. ഇരുവരും തലവൂര്‍ മഞ്ഞക്കാല സ്വദേശികളാണ്.

ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ആവണീശ്വരത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുവാവിനെ കൊട്ടാരക്കര സബ് ജയിലിലേക്കും യുവതിയെ പൂജപ്പുര സബ് ജയിലിലേക്കുമാണ് മാറ്റിയത്. കൊട്ടാരക്കര ഡിവൈ എസ്.പി. സുരേഷിന് ലഭിച്ച്‌ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നിക്കോട് ഇന്‍സ്പെക്ടര്‍ ഏലിയാസ് പി.ജോര്‍ജിന്റെയും എസ്.ഐ ജിനുവിന്റെയും നേതൃത്വത്തില്‍ എസ്.ഐ ജോയ്, എ.എസ്.ഐമാരായ സന്തോഷ്, ലാലു, എസ്.സി.പി.ഒ രതീഷ്, വനിത സി.പി.ഒ വിശ്വപ്രഭ, സി.പി.ഒമാരായ അനു, അനീഷ്, ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക