സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ന്യൂഡൽഹി : ജി.സെവൻ ഉച്ചകോടിയ്ക്കിടെ കേക്ക് മുറിക്കാൻ വാളുമായി എലിസബത്ത് രാജ്ഞി. യുകെയിലെ കോൺവാളിൽ നടക്കുന്ന ജി സെവൻ ഉച്ചകോടിക്കിടെ സംഘടിപ്പിച്ച വിരുന്നിനിടെയാണ് 95 കാരിയായ എലിസബത്ത് രാജ്ഞി വാളുമായി എത്തിയത്.

വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഏതൻ പ്രോജക്ട് ആണ് ഉച്ചകോടിക്കിടെ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനിടെയാണ് രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം കൂടിയായ ദിവസത്തിൽ മുറിക്കാനായി വലിയൊരു കേക്ക് തയ്യാറാക്കിയത്.

രാജ കുടുംബത്തിലെ മൂന്നു തലമുറകൾ ഒരുമിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.എലിസബത്ത് രാജ്ഞിയോടൊപ്പം കോൺവാൾ രാജകുമാരി കമീല, കേംബ്രിഡ്ജ് രാജകുമാരി കേറ്റ് മിഡിൽടൺ എന്നിവരും പങ്കെടുത്തു.

മുറിക്കാനുള്ള കേക്കിന് സമീപം കത്തി ഉണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ച് എലിസബത്ത് രാജ്ഞി വാൾ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകൻ കത്തി അവിടെ ഇരിപ്പുണ്ട് എന്ന് രാജ്ഞിയെ ഓർമിപ്പിച്ചെങ്കിലും എനിക്കറിയാമെന്ന് രാജ്ഞി പറയുകയായിരുന്നു.

തുടർന്ന് ഈ വീഡിയോ എബിസി ന്യൂസ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതോടെ നെറ്റിസൻസിനിടയിൽ വൈറൽ ആവുകയും ചെയ്തു.