ന്യൂഡല്‍ഹി:ഇലക്്‌ട്രോണിക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായി രാജ്യത്ത് ഇലക്ടോണിക്ക് കമ്മീഷനെ നിയോഗിക്കുന്നു.രാജ്യത്തെ ഇലക്ടോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ സഹായിക്കുകയെന്നാതാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാം മേഖലയിലുള്ള സ്ഥാപനങ്ങളെയും സഹായിക്കാന്‍ സ്വതന്ത്രസമിതിക്ക് അധികാരം നല്‍കും. ഇതിനായി വന്‍കിട നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. രാജ്യത്തെ ഇറക്കുമതിയില്‍ 32 ശതമാനവും ഇലക്ടോണിക് ഉത്പന്നങ്ങളാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 65.26 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉപകരണങ്ങളാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.
ഇലക്ടോണിക് ഉല്‍പാതന മേഖലയ്ക്ക് 40,000 കോടി രൂപയുടെ ആനുകൂല്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ കമ്മീഷനെ കൂടി നിയോഗിക്കുമ്പോള്‍ നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2