തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം എതിര്‍ക്കും.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ നിബന്ധനയെ കേരളം എതിര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദോഷകരമല്ലാത്ത മറ്റു നിബന്ധകള്‍ പാലിച്ച്‌ അധികവായ്പ എടുക്കാനാവുമോ എന്നു പരിശോധിക്കുകയാണ് വൈദ്യുതി ബോര്‍ഡും ധനവകുപ്പും.

സംസ്ഥാനങ്ങള്‍ക്ക് അടുത്ത നാലുവര്‍ഷത്തേക്ക് ആഭ്യന്തര വരുമാനത്തിന്റെ അരശതമാനം അധികം കടമെടുക്കാനുള്ള മാനദണ്ഡങ്ങളില്‍ സ്വകാര്യവത്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.സ്വകാര്യവത്കരിച്ചാലോ സ്വകാര്യപങ്കാളിത്തം സ്വീകരിച്ചാലോ പത്തുമുതല്‍ 25 വരെ ബോണസ് പോയന്റ് ലഭിക്കുമെന്നാണ് പുതിയ നിബന്ധനകളില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക