പത്തനംതിട്ട: ആറന്മുള എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.
പത്തനംതിട്ട റിംഗ് റോഡിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ വന്ന വാഹനം സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വീണാ ജോർജിനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2