ദില്ലി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സിവോട്ടര്‍ സര്‍വ്വേ. ബിജെപിക്ക് 403 ല്‍ 259 -267 സീറ്റുകള്‍ കിട്ടാമെന്നാണ് സര്‍വ്വേ പറയുന്നത്. എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കാമെന്നും സര്‍വ്വേ കണക്ക് കൂട്ടുന്നത്.നേതാക്കളില്‍ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സര്‍വ്വേ അഭിപ്രായപ്പെട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേ നിരീക്ഷിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ജന്‍കി ബാത്ത് സര്‍വ്വേയിലും യോഗി ആദിത്യനാഥിനാണ് മുന്‍തൂക്കമെന്ന് കണ്ടെത്തിയിരുന്നു. 48 ശതമാനം പേരും യോഗി ആദിത്യനാഥ് തന്നെ അധികാരത്തില്‍ വരുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടത്. 36 ശതമാനം പേര്‍ അഖിലേഷ് തിരിച്ച്‌ അധികാരത്തിലെത്തുമെന്ന് പറഞ്ഞപ്പോള്‍ മൂന്നാമതൊരു സാധ്യതയെക്കുറിച്ച്‌ പ്രതീക്ഷയുള്ളത് 16 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആരുടെ ഭരണകാലത്താണ് എറ്റവും കൂടുതല്‍ അഴിമതിയെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേയിലെ ഒരു പ്രധാനപ്പെട്ട ചോദ്യം. ഇപ്പോള്‍ ഭരണം കയ്യാളുന്ന യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഒരു കാലത്ത് യുപി അടക്കി ഭരിച്ചിരുന്ന മായാവതിയെന്നിവരുടെ ഭരണത്തെക്കുറിച്ചാണ് എടുത്ത് ചോദിച്ചത്. 28 ശതമാനം പേര്‍ യോഗി സര്‍ക്കാരിന്‍്റെ കാലത്താണ് അഴിമതി കൂടുതലെന്ന് അഭിപ്രായപ്പെട്ടു, 24 ശതമാനം പേര്‍ മായാവതിയുടെ കാലത്താണെന്നും, ശേഷിക്കുന്ന 48 ശതമാനം പേരും അഴിമതി കൂടുതല്‍ അഖിലേഷിന്‍്റെ കാലത്തായിരുന്നുവെന്നാണ് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക