കോട്ടയം: ദേശിയ തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന് ക്ഷണമില്ല.കേരളാ കോണ്‍ഗ്രസ്സ് എമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജും പ്രമോദ് നാരായണനും യോഗത്തില്‍ പങ്കെടുത്തു.ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടിയായി നില്ക്കുമ്പോൾ ആണ് ഈ തീരുമാനം വരുന്നത്.നിലവില്‍ സംസ്ഥാനത്ത് രെജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാതെയായി ജോസഫ് വിഭാഗം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2