കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മാർച്ച് ഏഴാം തീയതി ആകുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോഡി. അസമ്മിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത്. മാർച്ച് 7 ഓടു കൂടി ആകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുക. അതിനു മുന്നേ തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും ബംഗാളിലും അസമിലും എല്ലാം എത്താനാണ് താൻ ശ്രമിക്കുന്നത് എന്നാണ് പ്രസംഗമധ്യേ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപനവും സംബന്ധിച്ച് അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും നരേന്ദ്രമോഡി വ്യക്തമാക്കി.

ഏതായാലും പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ഏപ്രിൽ രണ്ടാംവാരം തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മൂന്നാഴ്ചയ്ക്കകം ആണ് സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം ഇറങ്ങുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ഏപ്രിൽ രണ്ടാംവാരം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും എന്ന് വേണം അനുമാനിക്കാൻ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2