ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ട്രോളി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ആരോഗ്യ മന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച്‌ എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹൈക്കോടതി പ്ലീഡര്‍മാരുടെ പട്ടികയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും ഉള്‍പ്പെട്ടിരുന്നു. വീണ ജോര്‍ജിന്റെ അനിയത്തിയെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചി തിലൂടെ ആരോഗ്യത്തെക്കാളുപരി കുടുംബക്ഷേമം നോക്കുന്ന മന്ത്രിയാണ് വീണ എന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ കമന്റ്.

ഉടൻതന്നെ പരാമർശത്തെ ചൊല്ലിഭ രണപക്ഷ നിരയില്‍ നിന്ന് ബഹളം ഉയരുകയും , എ എന്‍ ഷംസീര്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയുമായിരുന്നു. ആരോഗ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ അവകാശവാദം. എന്നാല്‍ താന്‍ ആരെയും അവഹേളിച്ചില്ലെന്നും, ആരോഗ്യ രംഗത്തോടൊപ്പം കുടുംബക്ഷേമത്തിലും ശ്രദ്ധ പാലിക്കുന്ന മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും എൽദോസ് തിരിച്ചടിച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പരാമര്‍ശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക