കോഴിക്കോട്: പുതിയ സൈക്കിള്‍ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തില്‍ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്ബലം ഹൗസിങ് ബോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദ് ആണ് മരിച്ചത്.

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയതായിരുന്നു വൃന്ദ. സൈക്കിള്‍ റോഡിലേക്ക് ഇറക്കുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ച്‌ വീഴുകയായിരുന്നു. വീഴ്ചയില്‍ സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറില്‍ ശക്തമായി ഇടിച്ചു. ഇതേ തുടര്‍ന്ന് ചെറുകുടലിന് പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഏവരെയും ദു:ഖത്തിലാക്കി മരണത്തിന് കീഴടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒരാഴ്ച മുന്‍പായിരുന്നു അപകടം. ശരീരത്തിന് പുറമേ കാര്യമായ മറ്റ് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം ഛര്‍ദിയെ തുടര്‍ന്നാണ് വൃന്ദയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ ചെറുകുടലിന് പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെന്‍റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വൃന്ദ വിനോദ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക