പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തുകൂടായെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി. നിര്‍ബന്ധിത മതം മാറ്റവും, ദുര്‍മന്ത്രവാദവും തടയണമെന്ന ആവശ്യം വിമര്‍ശനത്തോടെ തള്ളിക്കൊണ്ടാണ് നിരീക്ഷണം. പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പറഞ്ഞു.ജനശ്രദ്ധ നേടാനുള്ള ഹര്‍ജിയെന്ന് വിമര്‍ശിച്ച കോടതി, ഹര്‍ജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2