തിമിംഗല ഛര്‍ദിയുമായി വീണ്ടും അറസ്റ്റ്. കുശാല്‍ നഗറില്‍ എട്ടുകോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പിടികൂടിയത്.

കണ്ണൂര്‍ സ്വദേശി കെഎം ജോര്‍ജ്ജ്, കുടക് സ്വദേശി കെഎ ഇബ്രാഹിം, കുശാല്‍ നഗര്‍ സ്വദേശികളായ ബിഇ റഫീഖ്, താഹിര്‍ നകാഷ് എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൈസൂരു വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 8.25 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കാറില്‍ തിമിംഗല വിസര്‍ജ്യവുമായി ഒരു സംഘമാളുകള്‍ കുശാല്‍ നഗറില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക