മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലിന് മഞ്ചേരി നഗരത്തില്‍ മലപ്പുറം റോഡില്‍ 22ാം മൈലിലാണ് അപകടം.

തമിഴ്‌നാട്ടിലെ നാമക്കല്‍ കോഴി ഫാമില്‍ നിന്ന് മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റിലെ സിദ്ദീഖ് എഗ്ഗ് സ്റ്റോറിലേക്ക് മുട്ടയുമായി വരുന്ന ലോറിയാണ് മറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. അപകടത്തെ തുടര്‍ന്ന് ലോറിയിലെ മുട്ട മുഴുവന്‍ റോഡില്‍ മറിഞ്ഞുപൊട്ടി പരന്നൊഴുകി. ലോറി നീക്കം ചെയ്യുന്നത് വരെ ഗതാഗതസ്തംഭനവുമുണ്ടായി. മഴയും റോഡിലെ വെളിച്ചക്കുറവും ഡിവൈഡറില്‍ സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്തതും അപകടത്തിന് കാരണമായെന്നാണ് നിരീക്ഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക