വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്​കൂള്‍ ടീച്ചര്‍ (സാമൂഹ്യശാസ്​ത്രം), മലയാളം മീഡിയം (കാറ്റഗറി നമ്ബര്‍ 203/2021) തസ്​തികയിലേക്ക്​ ജില്ലാതല ജനറല്‍ റിക്രൂട്ട്​മെന്‍റിന്​ കേരള പബ്ലിക്​ സര്‍വിസ്​ കമീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. പതിനാല്​ ജില്ലകളിലും ഒഴിവുകളുണ്ട്​. എണ്ണം കണക്കാക്കിയിട്ടില്ല. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്​ഞാപനം ജൂലൈ 2ലെ ഗസറ്റിലും www.keralapsc.gov.in വെബ്​പോര്‍ട്ടലില്‍ റിക്രൂട്ട്​മെന്‍റ്​/നോട്ടിഫിക്കേഷന്‍ ലിങ്കിലും ലഭിക്കും. ശമ്ബളനിരക്ക്​ 29200-62400 (പരിഷ്​കരണത്തിന്​ മുമ്ബുള്ളത്​)

ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദവും ബി.എഡ്​/ബി.ടിയും കെ-ടെറ്റ്​ യോഗ്യതയുമുള്ളവര്‍ക്ക്​ അപേക്ഷിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സി-ടെറ്റ്​/നെറ്റ്​/സെറ്റ്​/എം.ഫില്‍/പിഎച്ച്‌​.ഡി/എം.എഡ്​ യോഗ്യതയുമുള്ളവര്‍ക്ക്​ കെ-ടെറ്റ്​ വേണമെന്നില്ല.ഹിസ്​റ്ററി, ഇക്കണോമിക്​സ്​, ജ്യോഗ്രഫി, പൊളിറ്റിക്​സ്​, കൊമേഴ്​സ്​, ഫിലോസഫി, മ്യൂസിക്​, സോഷ്യോളജി മുഖ്യവിഷയമായി ബിരുദമെടുത്തവരെയാണ്​ പരിഗണിക്കുക.

ബി.കോമും കോമേഴ്​സില്‍ ബി.എഡും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ആര്‍.ഐ.ഇ മൈസൂരുവില്‍നിന്നും ബി.എഎഡ്​ (സോഷ്യല്‍ സ്​റ്റഡീസ്​, ഇംഗ്ലീഷ്​), ബി.എ (ഇസ്​ലാമിക്​ ഹിസ്​റ്ററി, ഉര്‍ദു ഡബിള്‍ മെയിന്‍) ബി.എഡ്​ (സോഷ്യല്‍ സ്​റ്റഡീസ്​) ബി.എ (ഇസ്​ലാമിക്​ ഹിസ്​റ്ററി മെയിന്‍, ജനറല്‍ ഇക്കണോമിക്​സ്​, ഇന്ത്യന്‍ ഹിസ്​റ്ററി സബ്​സിഡിയറി), ബി.എഡ്​ (ഹിസ്​റ്ററി) ബി.എ ((ഇസ്​ലാമിക്​ ഹിസ്​റ്ററി & അറബിക്​ മെയിന്‍) ബി.എഡ്​ (സോഷ്യല്‍ സ്​റ്റഡീസ്​) മുതലായ യോഗ്യതകളുള്ളവര്‍ക്ക്​ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്​. ജൂലൈ 7 വരെ അപേക്ഷ സ്വീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക