തിരുവനന്തപുരം : വിദ്യാഭ്യാസത്തെ വീണ്ടും ഒറ്റ വകുപ്പാക്കാന്‍ ആലോചനയുമായി രണ്ടാം പിണറായി സർക്കാർ. പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസത്തെയും രണ്ടായി പിരിച്ച്‌ രണ്ട് മന്ത്രിമാര്‍ക്ക് നല്‍കിയ പരീക്ഷണം ഫലം കണ്ടില്ലെന്ന വിലയിരുത്തലിനെ തുർന്നാണിത്.
പൊതുവിദ്യാഭ്യാസ മേഖലയുള്ള ഉന്നമനത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയപാത പിന്തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണ് അടുത്ത അഞ്ചുവര്‍ഷം പിണറായിസര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നത്. ഇത് മുന്നില്‍ കണ്ടാണ് ലയനത്തെ കുറിച്ച്‌ ആലോചിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല പ്രൊഫ.സി.രവീന്ദ്രനാഥിനായിരുന്നെങ്കിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനെന്ന പേരിലാണ് ഉന്നതവിദ്യാഭ്യാസത്തെ പിരിച്ച്‌ കെ.ടി.ജലീന് നല്‍കിയത്.എന്നാല്‍ ഇത് ഇരുവകുപ്പുകളിലും പ്രതിസന്ധിയുണ്ടാക്കി. വിദ്യാഭ്യാസത്തിന് ഒരു മന്ത്രിയാണെങ്കില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാകുമെന്നതാണ് വിലയിരുത്തല്‍.
മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നവരെ വകുപ്പ് ഏല്‍പ്പിക്കണമെന്നാണ് പൊതുഅഭിപ്രായം. കെ.എന്‍.ബാലഗോപാലിന്റെയും വീണാ ജോര്‍ജ്ജിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി.പി.എമ്മിന്റെയും ഭാഗത്ത് നിന്ന് വിദ്യാഭ്യാസവകുപ്പിന്റെയും പ്രവ‌ര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ബാലഗോപാലാണ്. വിദ്യാഭ്യാസ രംഗവുമായുള്ള അദ്ദേഹത്തിന്റെയും പരിചയസമ്പത്തും അനുകൂല ഘടകമാണ്. അതേസമയം വീണാജോര്‍ജിനെ പരിഗണിക്കുന്നതില്‍ സാമുദായിക ഘടകം കൂടിയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2