മുംബൈ: പ്രമുഖ ബോളിവുഡ് നടി ഐശ്വര്യ റായിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നികുതി വെട്ടിച്ച്‌ കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്.

കേസില്‍ നടി ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിച്ച്‌ വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തെ സംബന്ധിച്ച്‌ ഐശ്വര്യ റായിയില്‍ നിന്ന് ഇഡി വിശദീകരണം ആരായുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക