വാഷിംഗ്ടണ്‍: അലസ്‌കന്‍ ഉപദ്വീപില്‍ 7.8 രേഖപ്പെടുത്തയ ഭൂചനം ഉണ്ടായതായി വിവരം സുനാമി മുന്നറിയിപ്പ്.
പ്രഭവകേന്ദ്രത്തിന്റെ 200 മൈല്‍ (300 കിലോമീറ്റര്‍) പരിധിക്കുള്ളില്‍ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടന്നാണ് ലഭിക്കുന്ന വിവരം. അലാസ്‌കന്‍ നഗരമായ ആങ്കറേജില്‍ നിന്ന് 500 മൈല്‍ തെക്കുപടിഞ്ഞാറായി പെരിവില്ലെയുടെ വിദൂര സെറ്റില്‍മെന്റിന് 60 മൈല്‍ തെക്ക്-തെക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.സുനാമി ബാധിത മേഖലയായ
അലാസ്‌കന്‍ ഉപദ്വീപിനും തെക്കന്‍ അലാസ്‌കയ്ക്കുമാണ് സുനാമി നല്‍കിയിരിക്കുന്നത്.സുനാമി ബാധിത മേഖയിലുള്ള സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വലിയ ഭൂചലനങ്ങള്‍ക്ക് ശേഷം വീണ്ടും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടങ്കിലും നാശനഷ്ടട്ടങ്ങളൊ അപകടങ്ങളൊ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പപരമായി സജീവമായ പസഫിക് റിംഗ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്‌ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2