വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ്​ പ്രതി വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലയില്‍ വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ജോജോ ഭവനില്‍ ചിക്കു എന്നു വിളിക്കുന്ന ജിജോ (26) ആണ് പിടിയിലായത്. മാരായമുട്ടം എസ് ഹെച്ച്‌ ഒ പ്രസാദ്, എസ്‌ഐ സുനില്‍, സിപിഒ രമേഷ്, ഗ്രേഡ് എസ്‌ഐ ഷൈലാക്ക്, ആല്‍ബര്‍ട്ട് അടങ്ങുന്ന പൊലീസ് സംഗമാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക