പത്തനംതിട്ട : ഐ.എസ് ഭീകര സംഘടനയെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവര്‍ത്തകനെ ഡി.വൈ.എഫ്‌.ഐ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘടനയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. രാഹുല്‍ പി.ആര്‍ എന്ന പ്രവര്‍ത്തകനെയാണ് ഡി.വൈ.എഫ്‌.ഐ പുറത്താക്കിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡി.വൈ.എഫ്‌.ഐ കോട്ടാങ്ങല്‍ മേഖലാ കമ്മിറ്റിയുടേതാണ് നടപടി. സംഘടനയുടെ നിലപാടിനെ ട്രോളി സോഷ്യല്‍ മീഡിയ. രാഹുലിനെ പുറത്താക്കിയതായി അറിയിച്ച ഡി.വൈ.എഫ്‌.ഐ കോട്ടാങ്കല്‍ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ബോക്സില്‍ നിറയെ പരിഹാസ കമന്റുകളാണ്.

https://m.facebook.com/story.php?story_fbid=336121061409213&id=112056400482348

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നാണമുണ്ടോ സഖാക്കളെ ഐ.എസ്.ഐ.സിനെ എതിര്‍ത്ത ഒരു സഖാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍. തീവ്രവാദത്തെ എതിര്‍ത്താല്‍ മുസ്ലീം വോട്ട് പോകും എന്ന പേടി ആണോ നിങ്ങള്‍ക്ക്. ഈ നിലയില്‍ ആണ് സംഘടനയുടെ പോക്ക് എങ്കില്‍ സഖാക്കള്‍ സിറിയയില്‍ പോയി പൊട്ടിത്തെറിച്ചു എന്ന വാര്‍ത്ത അധികം വൈകാതെ വരും.’, ഒരാള്‍ കമന്റ് ചെയ്തു. ‘എന്താടോ മതനിരപേക്ഷത? ഐ.എസ്.ഐ.എസ് തീവ്രവാദത്തിന് പോയവരെ സപ്പോര്‍ട്ട് ചെയ്യുന്നതാണോ? ഇങ്ങനെ ഇതില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് അന്തസ്സായി തൂങ്ങി മരിക്കുന്നതാണ്’. മറ്റൊരാള്‍ കമന്റ് ചെയ്തു. ഇത്തരത്തില്‍ വിമര്‍ശന കമന്റുകളാണ് പോസ്റ്റ് നിറയെ.

https://m.facebook.com/story.php?story_fbid=929945181194188&id=100025361439150

അതേസമയം, നിമിഷാ ഫാത്തിമ ഉള്‍പ്പെടെ ഐ.എസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ, കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച്‌ രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാഹുല്‍ പൂര്‍ണ്ണമായി പിന്തുണ തീരുമാനം സംഘടനയ്ക്ക് അത്ര പിടിച്ചില്ല. ഐ.എസ് ഭീകരരുടെ ശവശരീരം പോലും ഭാരതത്തില്‍ എത്താന്‍ അനുവദിക്കരുതെന്ന രാഹുലിന്റെ നിലപാട് ഡി.വൈ.എഫ്.ഐ ഗൗരവത്തില്‍ എടുത്തു. ശേഷം നടന്ന കൂടിയാലോചനകള്‍ക്കൊടുവിലാണ് രാഹുലിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്.

‘രാഹുല്‍ പിആര്‍ എന്നയാളിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകള്‍ കൊണ്ടും ഡി.വൈ.എഫ്‌.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു’ എന്നാണ് ഡി.വൈ.എഫ്‌.ഐ കോട്ടാങ്കല്‍ മേഖലാകമ്മറ്റി ഫെയ്‌സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.