പത്തനംതിട്ട: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പെരുന്നാട് മാമ്ബറ സ്വദേശി അജ്മല്‍ നാസറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. 17 കാരിയായ പെണ്‍കുട്ടിയെ ആണ് നേതാവ് പീഡനത്തിന് ഇരയാക്കിയത്.

ഡിവൈഎഫ്‌ഐ കിഴക്കേ മാമ്ബറ യൂണിറ്റ് പ്രസിഡന്റാണ് അജ്മല്‍. പെണ്‍കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിയ്‌ക്ക് നല്‍കിയ പരാതിയിലാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക