ദുബായ്: ദുബായിയില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി. 50,000 ദിര്‍ഹം വീതം ക്യാഷ് അവാര്‍ഡാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്.

പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നടപടി. വീഡിയോ നേരത്തെ ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൊറോക്കല്‍ സ്വദേശിയായ വാച്ച്‌മാന്‍ അഷ്റഫ്, പാകിസ്ഥാനി സെയില്‍സ്മാന്‍ ആടിഫ് മെഹ്മൂദ്, ആര്‍ ടി എയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയ യുവാക്കള്‍. മുഹമ്മദ് റാഷിദ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്. ഇവര്‍ക്കെല്ലാവര്‍ക്കും ദുബായ് ഭരണാധികാരി പാരിതോഷികം സമ്മാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക