ദുബൈ: ദുബൈയിലെ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. തീയണക്കാന്‍ സിവില്‍ ഡിഫിന്‍സിന്റെ ശ്രമം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക