തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തിൽ ധാരണയാകുന്നു. മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ബെവ് ക്യൂ ആപ്പ് വികസിപ്പിച്ച ഫെയര്‍കോഡ് കമ്പനി പ്രതിനിധികളുമായി ബെവ് കോ അധികൃതര്‍ ഇന്ന് ചര്‍ച്ച നടത്തും. ആപ്പിലൂടെ തന്നെ ബാറുകളിലും പാഴ്സല്‍ നല്‍കാനാണ് ആലോചന. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആപ്പ് പ്രവര്‍ത്തന സജ്ജമാകുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ ബാറുകളും ബിവറേജ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ കഴിയില്ല. ക്ലബ്ബുകളിലെ പാഴ്സലിൻ്റെ കാര്യത്തിലും അവ്യക്തതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ വിതരണം. ആപ്പ് പരിഷ്കരിക്കാന്‍ കമ്ബനിയോട് ബെവ് കോ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ കൂടുതല്‍ ഓപ്ഷനുകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കും.

ബുക്ക് ചെയ്യുമ്ബോള്‍ ഇഷ്ടമുള്ള ഔട്ട് ലെറ്റും ബാറും തെരഞ്ഞെടുക്കാന്‍ ആപ്പില്‍ സൗകര്യമുണ്ടാകും എന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കുന്നു. ആപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള ഉള്ള ബാര്‍ ഉടമകളുടെ പട്ടികയും ഉടന്‍ കൈമാറും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയിരുന്നു. അതുകൊണ്ട് അത്തരം സാങ്കേതിക തടസ്സങ്ങള്‍ ഇത്തവണ ഉണ്ടാകില്ല.

എങ്കിലും ഒരു ദിവസം കൊണ്ട് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ബെവ് ക്യൂ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുമോ എന്ന ആശങ്ക ബെവ് കോയക്കുണ്ട്. അങ്ങനെയെങ്കില്‍ മദ്യം വിതരണം വൈകും. ബെവ് ക്യൂ ആപ്പില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ മാത്രമേ ബെവ് കോ മറ്റു വഴികള്‍ തേടു. നേരത്തെ ഇതിനായി ബംഗളൂരു ആസ്ഥാനമായ കമ്ബനിയുമായി ചര്‍ച്ച നടത്തിയെങ്കിലും അത് മുന്നോട്ട് പോയില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക