മുംബൈ: മയക്കുമരുന്ന് വാങ്ങി വില്‍പ്പന നടത്തി വന്നിരുന്ന 21കാരി മുംബൈയില്‍ എന്‍സിബിയുടെ പിടിയിലായി. ഇഖ്ര അബ്ദുല്‍ ഗഫര്‍ ഖുറേഷിയെയാണ് മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് വെച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. യുവതിയുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയും മെഫെഡ്രോണ്‍ എന്ന മയക്കുമരുന്നും ഉദ്യോഗസ്ഥര്‍ പിടികൂടി.

അധോലോക വിപണിയിലെ സഹായിയായ ചിങ്കു പത്താനില്‍ നിന്ന് ഇഖ്ര മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു എന്നാണു എന്‍സിബിയുടെ കണ്ടെത്തല്‍. ചിങ്കുവിനെയും ഇജാസിനെയും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെക്കുറിച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്.തുടര്‍ന്ന് നഗരത്തിലുടനീളം നാല് സ്ഥലങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തി. റെയ്ഡിനെത്തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വെച്ച നാല് പേര്‍ കൂടി അറസ്റ്റിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2