തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‍കൂളുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മതിയായ യോഗ്യത ഇല്ലാത്തവരാണ് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതെന്നും ഗതാഗത സിഗ്നലുകളെക്കുറിച്ചുപോലും ചിലര്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അറിയില്ലെന്നും പരിശോധനയില്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയാതായണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന പരാതികളെത്തുടര്‍ന്ന് ഡ്രൈവിംഗ് സ്‍കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ‘ഓപ്പറേഷന്‍ സേഫ് ഡ്രൈവ് ‘ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് അമ്ബരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പരിശോധനയില്‍, സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അംഗീകൃത പരിശീലകര്‍ ഇല്ലാതെയും ഒട്ടേറെ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും സിഗ്നലുകള്‍, എന്‍ജിന്‍, ഗിയര്‍ബോക്‌സ് മാതൃകകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിംഗ് സ്‍കൂളുകളില്‍ നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചില ഡ്രൈവിങ് സ്‍കൂളുകളില്‍ നമ്ബര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പരിശീലനത്തിന് ഉപയോഗിച്ചിരുന്നു. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെ സ്‍കൂളുകളില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന കാര്യക്ഷമമല്ലായിരുന്നു.

പത്തനംതിട്ട പുളിക്കീഴിലെ ഒരു സ്‍കൂളില്‍ വിജിലന്‍സ്‌ സംഘം എത്തുമ്ബോള്‍ പരിശീലകന്‍ മദ്യപിച്ച നിലയിലാരുന്നു. നെയ്യാറ്റിന്‍കരയിലാണ് ഗതാഗതസിഗ്നലുകള്‍ തിരിച്ചറിയാത്ത പരിശീലകനെ വിജിലന്‍സ് കുടുക്കിയത്. ഇയാള്‍ക്ക് സിഗ്നലുകള്‍ മാത്രമല്ല വാഹനഭാഗങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. പെരുമ്ബാവൂര്‍, നെടുമങ്ങാട്, മൂവാ​റ്റുപുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഡ്രൈവിംഗ് സ്‍കൂളുകള്‍ തോന്നിയതു പോലെ ഫീസ് ഈടാക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

മാത്രമല്ല പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും ഉപയോഗിക്കുന്ന വാഹനങ്ങള്‍ മതിയായ രേഖകള്‍ ഉള്ളവ ആയിരുന്നില്ല. അംഗീകൃത പരിശീലകര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ചില ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ ഒരു ഡ്രൈവിംഗ് സ്‍കൂളിന്റെ വാഹനം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് ഈ വാഹനം ഉപയോഗിക്കാന്‍ പ്രത്യേകം ഫീസ് ഈടാക്കിയിരുന്നു. ചില വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തിയിരുന്നെങ്കിലും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നില്ലെന്നും വിജലന്‍സ് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക