ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്സ് തയാറായി കഴിഞ്ഞെന്ന് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാലുമായി ഇക്കാര്യം ചർച്ച ചെയ്തു കഴിഞ്ഞു കഥ കൂടി തയാറായാൽ മൂന്ന് വർഷത്തിനുള്ളിൽ ദൃശ്യം മൂന്ന് യാഥാർത്ഥ്യമാകുമെന്നും ജീത്തു ജോസഫ് കോട്ടയത്ത് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ വിക്ടർ ജോർജ് അവാർഡ് വിതരണത്തിനിടയിലാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തോടുകൂടി കഥ അവസാനിക്കുന്നില്ലെന്നാണ് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. അതേസമയം, ദൃശ്യം2 ന് ലോകമെമ്പാടും നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മൂന്നാം ഭാഗത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി മനസിലുള്ള ക്ലൈമാക്സ് രംഗം മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും സംസാരിച്ചു കഴിഞ്ഞുവെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം ഇറങ്ങി ആറ് വർഷത്തിനിപ്പുറമാണ് രണ്ടാം ഭാഗം യാഥാർഥ്യമായത്. എന്നാൽ, മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം3; ക്ലൈമാക്സ് തയാറായി കഴിഞ്ഞെന്ന് സംവിധായകൻ ജീത്തു ജോസഫ്
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2