മലപ്പുറം: ദൃശ്യ കൊലക്കേസില്‍ 518 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതി​ന്റെ പേരില്‍ ദൃശ്യയെ​ (21) പ്രതിയായ വിനീഷ് വിനോദ്​ (21) കുത്തിക്കൊന്നത്. കൃത്യം ന‌ടന്ന് 57-ാമത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയത്.

കേസില്‍ 81 സാക്ഷികളെ പൊലീസ് ചോദ്യം ചെയ്‌തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. വിനീഷ് നിലവില്‍ റിമാന്‍ഡിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒറ്റപ്പാലം നെഹ്റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ കയറിയാണ് വിനീഷ് കുത്തിക്കൊന്നത്. ദേഹത്ത്​ 20ലേറെ മുറിവുകളുണ്ടായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരിക്കും പരുക്കേറ്റിരുന്നു. കൃത്യം നടത്തിയ​ ശേഷം ഓ​ട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഡ്രൈവര്‍ തന്ത്രപരമായി പൊലീസ്​ സ്​റ്റേഷനിലെത്തിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക