ആലപ്പുഴ: ഭര്‍ത്തൃവീട്ടില്‍ 24കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി എസ് സതീഷിന്റെ ഭാര്യ സവിത(പാറു)യാണു മരിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്ബതികളുടെ മകളാണ് സവിത. രണ്ടരവര്‍ഷംമുന്‍പാണ് സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.

സവിത മുന്‍പ് ജോലി ചെയ്തിരുന്ന മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരാളുമായി അടുപ്പമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ ബുധനാഴ്ച രാത്രി ഫോണില്‍വിളിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കി. കൈഞരമ്ബു ചെറുതായി മുറിച്ചശേഷമായിരുന്നു സവിത യുവാവിനെ വിളിട്ടത്. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലെത്തി. സതീഷിന്റെ വീട്ടുമുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയത് കണ്ട് കുട്ടിയും മുറ്റത്തിറങ്ങി. സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി. യുവതി മുറിക്കുള്ളില്‍ കയറി വാതിലടച്ചപ്പോള്‍ യുവാവ് പരിഭ്രാന്തനായ ബഹളമുണ്ടാക്കി. സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്ന് എത്തിയപ്പോള്‍ സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക