നടന്‍ രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്ത രാജന്‍ പി.ദേവിനെ കാണാനില്ല. മകന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ രണ്ടാം പ്രതിയാണ് ശാന്ത. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച്‌ ശാന്ത ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ശാന്തയുടെ വീട്ടിലും ശാന്തയുടെ മകളുടെ വീട്ടിലും പൊലീസ് തെരച്ചില്‍ നടത്തി. എന്നാല്‍, ഇവിടെയൊന്നും ശാന്തയില്ല.

പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഉണ്ണിക്കും ഉണ്ണിയുടെ അമ്മ ശാന്തയ്ക്കും എതിരെ നേരത്തെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഉണ്ണിയെ പൊലീസ് മേയ് 25 നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ശാന്തയെ അറസ്റ്റ് ചെയ്തിരുന്നില്ല. കോവിഡ് പോസിറ്റീവ് ആയിരുന്നതിനാല്‍ ആണ് ശാന്തയുടെ അറസ്റ്റ് വൈകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. ഉണ്ണിയും മാതാവ് ശാന്തയും ഒരേ ദിവസമാണ് കോവിഡ് പോസിറ്റീവ് ആയത്.

ഉണ്ണിക്കൊപ്പം തന്നെ ഈ കേസില്‍ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്.

ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.