ക​ണ്ണൂ​ര്‍: സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ​മ്മേ​ള​ന വേ​ദി​യി​ലെ മെ​ഗാ തി​രു​വാ​തി​ര വി​വാ​ദ​മാ​കു​​മ്ബോ​ള്‍ പാ​ര്‍​ട്ടി​യി​ലെ വ്യ​ക്​​തി​പൂ​ജ വീ​ണ്ടും ച​ര്‍​ച്ച​യി​ലേ​ക്ക്. തിരു​വാ​തി​ര ഗാ​ന​ത്തി​ലെ വ​രി​ക​ള്‍ മു​ഖ്യ​മ​ന്ത്രി പിണറാ​യി വി​ജ​യ​നെ വാ​നോ​ളം പു​ക​ഴ്ത്തു​ന്ന​താ​ണ്. സ​മാ​ന​മാ​യ ഒ​രു വാ​ഴ്ത്തു​പാ​ട്ടി​ന്‍റെ പേ​രി​ലാ​ണ്​ പി. ​ജയ​രാ​ജ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ശാ​സ​ന​ക്ക്​ വി​ധേ​യ​നാ​യ​ത്. ജ​യ​രാ​ജ​ന്‍ സ്തു​തി​യി​ല്‍​ ക​മ്യൂ​ണി​സ്റ്റ്​ ശൈ​ലി വ്യതിയാ​നം ക​ണ്ടെ​ത്തി​യ പാ​ര്‍​ട്ടി പ​ക്ഷേ, പി​ണ​റാ​യി വാ​ഴ്ത്തു​പാ​ട്ടി​ല്‍ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും കാ​ണു​ന്നി​ല്ല. മെ​ഗാ തി​രു​വാ​തി​ര​യി​ലെ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ ലം​ഘ​നം മാ​ത്ര​മാ​ണ്​ പാ​ര്‍​ട്ടി കാ​ണു​ന്ന പ്ര​ശ്നം.

വ്യ​ക്​​തി​പൂ​ജ​യി​ല്‍ ജ​യ​രാ​ജ​നും പി​ണ​റാ​യി വി​ജ​യ​നും ര​ണ്ടു നീ​തി​യെ​ന്ന ആ​ക്ഷേ​പം പാ​ര്‍​ട്ടി ഗ്രൂ​പ്പു​ക​ളി​ല്‍ ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ്​ വ്യ​ക്​​തി​പൂ​ജ​യു​ടെ പേ​രി​ല്‍ ജ​യ​രാ​ജ​നെ പാ​ര്‍​ട്ടി ശാ​സി​ച്ച​ത്. ക​ണ്ണൂ​ര്‍ പു​റ​ച്ചേ​രി ഗ്രാ​മീ​ണ ക​ലാ​സ​മി​തി ത​യാ​റാ​ക്കി​യ വി​ഡി​യോ ആ​ല്‍​ബം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യ​തോ​ടെ ക​ണ്ണൂ​രി​ലെ ചി​ല നേ​താ​ക്ക​ള്‍​ത​ന്നെ​യാ​ണ്​ വ്യ​ക്​​തി​പൂ​ജ ആ​ക്ഷേ​പം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​തി​ന്​ പി​ണ​റാ​യി​യു​ടെ കൂ​ടി പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ​2018ലെ ​ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ തൊ​ട്ടു​മു​മ്ബ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​യ​രാ​ജ​നെ പാ​ര്‍​ട്ടി ശാ​സി​ച്ചു. തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി. ശേ​ഷം പാ​ര്‍​ട്ടി​യി​ല്‍ ജ​യ​രാ​ജ​ന്‍ ഒ​തു​ക്ക​പ്പെ​ട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2018ല്‍ ​വീ​ണ്ടും ജി​ല്ല സെ​ക്ര​ട്ട​റി​യാ​യെ​ങ്കി​ലും ​​മാ​സ​ങ്ങ​ള്‍​ക്ക​കം ലോ​ക്സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി. വ​ട​ക​ര​യി​ല്‍ തോ​റ്റ​തോ​ടെ ക​ണ്ണൂ​രി​ല്‍ പാ​ര്‍​ട്ടി അ​ണി​ക​ളി​ല്‍ ഏ​റെ ജ​ന​കീ​യ​നാ​യി​ട്ടും ജ​യ​രാ​ജ​ന്‍ കാ​ര്യ​മാ​യ ചു​മ​ത​ല​ക​ളൊ​ന്നു​മി​ല്ലാ​തെ സം​സ്ഥാ​ന സ​മി​തി​യം​ഗം മാ​ത്ര​മാ​യി ചു​രു​ങ്ങി. ശേ​ഷം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ജ​യ​രാ​ജ​ന്‍ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ ‘പി.​ജെ ആ​ര്‍​മി’​യു​ടെ പേ​ര്​ ​’റെ​ഡ്​ ആ​ര്‍​മി’ എ​ന്ന്​ മാ​റി​യ​തു​ള്‍​പ്പെ​ടെ തി​രു​ത്ത​ലു​ക​ള്‍​ക്കൊ​ടു​വി​ല്‍ ഈ​യി​ടെ​യാ​ണ്​ ഖാ​ദി ബോ​ര്‍​ഡ്​ വൈ​സ്​ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന്​ ല​ഭി​ച്ച​ത്.

പി.​ജെ​യെ ഈ ​വി​ധം തി​രു​ത്തു​മ്ബോ​ഴും ഇ​ര​ട്ട​ച്ച​ങ്ക​ന്‍, ക്യാ​പ്​​റ്റ​ന്‍ തു​ട​ങ്ങി​യ വി​ശേ​ഷ​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി വേ​ദി​ക​ളി​ലും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘ക്യാ​പ്​​റ്റ​ന്‍’ വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്​ ”ആ​ളു​ക​ള്‍ പ​ല​തും വി​ളി​ക്കാ​റു​ണ്ട്..” എ​ന്നാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം. വി​ശേ​ഷ​ണ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​ന്ന മ​റു​പ​ടി മാ​ത്ര​മ​ല്ല, ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​വ​ന്ന ഭൂ​ത​കാ​ലം സം​ബ​ന്ധി​ച്ച തു​റ​ന്നു​പ​റ​ച്ചി​ലും പി​ണ​റാ​യി​യു​ടെ നാ​വി​ല്‍ നി​ന്നു​ണ്ടാ​യി. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്​ മെ​ഗാ തി​രു​വാ​തി​ര​യി​ലെ പി​ണ​റാ​യി സ്തു​തി​ഗീ​തം. ജ​യ​രാ​ജ​ന്‍ വാ​ഴ്​​ത്തു​പാ​ട്ട്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ പി​ണ​റാ​യി സ്തു​തി പാ​ര്‍​ട്ടി സ​മ്മേ​ള​ന​വേ​ദി​യി​ലാ​ണ്​ അ​ര​ങ്ങേ​റി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക