കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍മോചിതനായി. കാക്കനാട് ജില്ലാ ജയിലിൽ 98  ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എം.ശിവശങ്കര്‍ ജയില്‍മോചിതനായത്.  കാക്കനാട് നിന്നും തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുക. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്.കേസിന്റെ അന്വേഷണ പുരോഗതിയും ആരോഗ്യവും വിലയിരുത്തിയാണ്  കോടതി ജാമ്യം നൽകിയത്.  എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് കൊച്ചി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാട് കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത്, കള്ളപണ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് 3 കേസിലും ജാമ്യം. മറ്റ് കേസുകളില്‍ കോടതി നിര്‍ദേശിച്ച അതെ വ്യവസ്ഥകളോടെ തന്നെയാണ് ഡോളര്‍ കടത്തു കേസിലും ജാമ്യം. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്സ് പോര്‍ട്ട് കോടതിയില്‍ നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2